കണ്ണൂർ:മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ സജീവമാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നിർമ്മാതാവായ എം രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിഖില വിമൽ. കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു
മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ.് ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താൻ അഭിനയിച്ച സിനിമയുടെ സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്നും നിഖില പറഞ്ഞു