കൊട്ടോടി / ചമ്പക്കര രാജുവിന്റെ ഭാര്യ, ത്രേസ്യാമ്മ (59), നിര്യാതയായി. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് സെന്റ്ആന്സ്പള്ളിയില്.
മക്കള്, സി. പ്രിയ ചേര്ത്തല, പ്രദീപ്.

അട്ടേങ്ങാനം: കണ്ണൂർ യൂണിവേഴ്സിറ്റി ബി എസ് സി സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ മേഘ എൻ.ജി.ക്ക്.നാടിന് അഭിമാനമായി മാറിയ റാങ്ക് ജേതാവിനെ സി.പി.എം. മൂരിക്കട ബ്രാഞ്ച് വീട്ടിൽ പോയി അനുമോദിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ ഷാൾ അണിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി.റെനീഷ്, ബ്രാഞ്ചുസെക്രട്ടറി കെ.വേണു, ടി.രാഘവൻ എന്നിവരും സംബന്ധിച്ചു. ഇന്നലെ 4 മണിക്കു വന്ന റിസൾട്ടിൽ യൂനിവേഴ്സിറ്റി ടോപ്പറാണെന്ന് ആദ്യം അധ്യാപകർ അറിയിച്ചിരുന്നു.പിന്നീടാണ് ഫസ്റ്റ് റാങ്കും ലഭിച്ചതറിയുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ […]
കോളിച്ചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ്് ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതല പൂക്കളമത്സരം സംഘടിപ്പിക്കുന്നു.യൂണിറ്റിലെ മർച്ചന്റ് യൂത്ത് വിംഗ് ,വനിതാ വിംഗ് എന്നിവ സംയുക്തമായാണ് പൂക്കള മത്സരം നടത്തുന്നത്. ഒന്നാം സമ്മാനം 10001 രൂപയും ട്രോഫിയും നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 7001 രൂപയും ട്രോഫിയും, 5001 രൂപയും ട്രോഫിയും യഥാക്രമം നൽകും. ഓഗസ്റ്റ് 20 ന കോളിച്ചാൽ മെട്രോ കോംപ്ലക്സിലാണ് മത്സരം നടക്കുക. ഓഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്ക് […]
ചുളളിക്കര: പടിമരുത് കുരാമ്പിക്കോലിലെ കൃഷ്ണന്റെ ഭാര്യ പള്ളിച്ചി (57) നിര്യാതയായി. മക്കൾ : പ്രിയേഷ് , പ്രീതി, പ്രിയ, മരുമക്കൾ : രേഷ്മ,രാജീവ്