രാജപുരം : കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ രാജപുരം ഹോളി ഫാമിലി എൽ പി സ്കൂളിൽ ഈ വർഷം അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വാട്ടർ ബോട്ടിൽ സമ്മാനിച്ചു. സ്കൂൾ അസംബ്ലി മധ്യേ കെസിവൈഎൽ പ്രസിഡണ്ട് റോബിൻ ഏറ്റിയേപ്പള്ളി വാട്ടർ ബോട്ടിൽ ഹെഡ്മാസ്റ്റർ ഷൈബു കുരിശുംമൂട്ടിലിന് കൈമാറി. ഈ വർഷത്തെ ലോക പരിസ്ഥിതി ദിന പ്രമേയം ‘പ്ലാസ്റ്റിക് മാലിന്യങ്ങൾ തടയുക’ എന്നതിന്റെ ഭാഗമായി കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം […]
രാജപുരം: തിരുകുടുംബ ദൈവാലയത്തിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.രാജപുരം ഫൊറോന വികാരി റവ.ഫാ .ബേബി കട്ടിയാങ്കൽ പതാക ഉയർത്തി.യൂണിറ്റ് പ്രസിഡണ്ട് ജയിംസ് ഒരപ്പാങ്കൽ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.എല്ലാവർക്കും മധുരം വിതരണം ചെയ്തു. സോനു ചെട്ടിക്കത്തോട്ടം, ജോൺസൺ തൊട്ടിയിൽ , ബിജു ഇലവുങ്കച്ചാലിൽ, ജോണി പുത്തൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.