എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം 18 മുതൽ 20 വരെ നടക്കും. അരവത്ത് കെ.യു.പദ്മനാഭ തന്ത്രി കാർമികത്വം വഹിക്കും.18ന് രാവിലെ 10.15ന് കലവറ നിറയ്ക്കൽ ഘോഷയാത്ര എരോൽ വടക്കേവീട് അടുക്കാടുക്കം തറവാട്ടിൽ നിന്ന് പുറപ്പെടും. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് കലവറ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. 10.30ന് മാക്കരംകോട്ട് ധർമ ധർമശാസ്താ ക്ഷേത്ര സമിതിയുടെ ഭജന.12ന് കൊപ്പൽ ചന്ദ്രശേഖരന്റെ ആധ്യാത്മിക പ്രഭാഷണം. 3ന് ക്ഷേത്ര സമിതിയുടെയും 4ന് എരോൽക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര സമിതിയുടെയും ഭജന.6ന് […]
രാജപുരം: എസ് എസ്് എൽ സി പരീക്ഷയിൽ 100% വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ.188 പേരെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ചാണ് 100% വിജയം കരസ്ഥമാക്കിയത്.ഇതിൽ 38 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി.10 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു.