പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനും മനുഷ്യ സ്‌നേഹിയുമായിരുന്ന കൂക്കള്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തിയ പുനര്‍ജ്ജനി – 2024 നു ബളാന്തോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയായി. അശരണര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ച ഈ മഹാനുഭാവന്‍ നടത്തിവന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്‍ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില്‍ നടത്തിയ ഈ പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ അനുഭവ തീക്ഷണമായ ജീവിതം സദസ്യര്‍ക്ക് പ്രചോദനാത്മകമായി. ചടങ്ങില്‍ RC നായര്‍ ഗ്രുപ്പ് വക 2024 sslc, plus ടു പരീക്ഷകളിലെ വിജയികള്‍ക്ക് ഉപഹാരവും ക്യാഷ് പ്രൈസും നല്‍കി അനുമോദിച്ചു.
പി ടി എ പ്രസിഡന്റ് കെ എന്‍ വേണു അധ്യക്ഷത വഹിച്ചു.
പ്രസന്ന പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ സി നായരുടെ സഹധര്‍മിണി രജനി രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ചു. കാസര്‍ഗോഡ് ഹെല്‍ത്‌ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട് ആമുഖഭാഷണം നടത്തി.
പിഎം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം പദ്മകുമാരി, പനത്തടി പഞ്ചായത്ത് മെമ്പര്‍ കെ കെ വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ എം ഗോവിന്ദന്‍, എം.വി കൃഷ്ണന്‍, എം സി മാധവന്‍, സി കെ കൃഷ്ണന്‍ നായര്‍, മഞ്ജുളാദേവി, സി വിജയകുമാര്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
എച്ച്് എം ഇന്‍ ചാര്‍ജ് റിനിമോള്‍നന്ദിപറഞ്ഞു.