കോളിച്ചാൽ: സഭയുടെ ഐക്യമാണ് സഭാമക്കളുടെ ശക്തി. ഇത് തകർക്കാൻ പുറത്തു നിന്ന് ആർക്കും സാധിക്കുകയില്ല.ഇതു മനസ്സിലാക്കി സഭാമക്കൾ ഐക്യത്തോടെ പ്രവർത്തനസജ്ജരാകണമെന്ന് പനത്തടി ഫൊറോന അജപാലന സമിതി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു.
മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം ദുരന്തപൂർണമാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക മേഖല യുടെ തളർച്ചയ്ക്ക് പരിഹാരം അതാത് ഇടവകകളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരവരണമെന്നും അതിന് കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ കഴിഞ്ഞ മൂന്നുമാസത്തിലധികമായി നടക്കുന്ന വംശഹത്യക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കുന്ന മിണ്ടാമൂളി നയം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വികാരി ജനറാൾ മോ. ജോസഫ് ഒറ്റപ്ലാക്കിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോ.മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാൾ മോ. സെബാസ്റ്റ്യൻ പാലാക്കുഴി പാരിഷ് കൗൺസിൽ കടമയും ദൗത്യവും വിഷയാവതരണം നടത്തി. സെൻറ് ജോസഫ് ഫൊറോന വികാരി ഡോക്ടർ ജോസഫ് വരാണത്ത്, പനത്തടി ഫൊറോന കോഡിനേറ്റർ ജോണി തോലമ്പുഴ,
പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന എന്നിവർ പ്രസംഗിച്ചു.