അയറോട്ടെ മേലത്ത് കുഞ്ഞബു നായരുടെയും കല്യാണി അമ്മയുടെയും മകൻ വിശ്വനാഥൻ (46) നിര്യാതനായി.സൗമ്യയാണ് ഭാര്യ മക്കൾ ശ്രിനന്ദ്, ശ്രീഹരി സഹോദരങ്ങൾ അരവിന്ദാക്ഷൻ, രാധ,കുഞ്ഞബു,രാജൻ

പാണത്തൂര്‍: പാണത്തൂര്‍, ചിറംകടവ് റബര്‍ ഉല്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ഏകദിന കൂണ് കൃഷി പരിശീലന പരിപാടി നടത്തി. നാഷണല്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ജെ ജോസ് ഉദ്ഘാടനം ചെയ്തു. പാണത്തൂര്‍ ആര്.പി.എസ് പ്രസിഡണ്ട് അജി ജോസഫ് അധ്യക്ഷനായി. കാഞ്ഞങ്ങാട് റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ മോഹനന്, റബര്‍ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ അനില്‍കുമാര്‍ വി, ചിറംകടവ് ആര്.പി.എസ് പ്രസിഡണ്ട് ഡൊമിനിക്ക്, പാണത്തൂര്‍ ആര്.പി.എസ് വൈസ് പ്രസിഡണ്ട് ബിജു കുമാര്‍ […]
110 കെ.വി. കാഞ്ഞങ്ങാട് സബ്സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജൂൺ 4ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ 11 കെ.വി പടന്നക്കാട്, 11 കെ.വി കാഞ്ഞങ്ങാട്, 11 കെ.വി ചിത്താരി, 11 കെ.വി ഹോസ്ദുർഗ്, 11 കെ.വി ചാലിക്കാൽ, 11 കെ.വി വെള്ളിക്കോത്ത്, 11 കെ.വി ഗുരുപുരം എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനീയർ അറിയിച്ചു.
രാജപുരം:പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരിക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.കാസർഗോഡ് പാർലമെന്റ് അംഗം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജെയിംസ് അധൃഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ, പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാസുകുമാരൻ,കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഐ.ജോയി, കെ.എൻ.വിജയകുമാരൻ നായർ, ഏ.കെ.ദിവാകരൻ, കെ.എൻ.സുരേന്ദൻ നായർ, സി.കൃഷ്ണൻനായർ, വിഷ്ണു ദാസ് ,രാജീവ് തോമസ് ,ജെർമിയ തുടങ്ങിയവർപ്രസംഗിച്ചു.