പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ.ജോബിൻ കൊട്ടാരത്തിൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ മേഴ്സി , എലിസബത്ത് അരമണ്ണിൽ എന്നിവർ പ്രസംഗിച്ചു. പടിമരുത് യൂണിറ്റ് പ്രസിഡണ്ട് ജിതിൻ ചോലിക്കര, കൊട്ടോടി യൂണിറ്റ് പ്രസിഡണ്ട് ശില്പി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.നൂറോളം യുവജനങ്ങൾ പങ്കെടുത്ത സായാഹ്ന യുവജന സംഗമം എല്ലാ യുവജനങ്ങൾക്കും ആവേശവും പ്രചോദനവും ആയി.
Related Articles
പാലത്തിന്റെ കൈവരികള് പുതുക്കിപണിയാത്തതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കോളിച്ചാല് : കാഞ്ഞങ്ങാട് – പാണത്തൂര് സംസ്ഥാന പാതയില് കോളിച്ചാല് പാലത്തിന്റെ കൈവരികള് ടിപ്പര് ലോറി ഇടിച്ച് തകര്ന്ന് ഒരു വര്ഷം കഴിഞ്ഞിട്ടും കൈവരികള് പുതുക്കി നിര്മ്മിക്കാന് നടപടികള് സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില് പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പ്രതിഷേധ സമരം സംഘടിപ്പിച്ചു. KVVES കോളിച്ചാല് യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജസ്റ്റിന് തങ്കച്ചന് , ട്രഷറര് സെബാന് കാരക്കുന്നേല്, ജോസ് മോന് തോപ്പുകാലായില് തുടങ്ങിയവര്നേതൃത്വംനല്കി.
WATER SPORT IS FUN GAME
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.
പഴകിയ ഭക്ഷണ വിതരണം മാലക്കല്ലിൽ പഴകിയ ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു
മാലക്കല്ല്:പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തതായുളള പരാതിയെ തുടർന്ന് രാജപുരം പോലീസ് അടച്ചു പൂട്ടി സീൽ ചെയ്ത മാലക്കല്ലിലെ ബിഗ്ഗസ്റ്റ് ഫാമിലി റസ്റ്റോറന്റ് &കൂൾബാറിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു. തുടർന്ന് കോഴിക്കോട് ഉള്ള റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ബാക്കി വന്ന ഇറച്ചി, മീൻ മുതലായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ബിനു […]