റാണിപുരം : കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി റാണിപുരം ഇക്കോ ടൂറിസം മേഖലയില്‍ ട്രക്കിങ് അനുവദിച്ചിരുന്നില്ല. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ നാളെ മുതല്‍ വീണ്ടും ട്രക്കിംഗ് അനുവദിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫ് അറിയിച്ചു.
Related Articles
പോലീസ് മാധ്യമ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു
കാസര്‍ഗോഡ് / സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാതല യോഗം തീരുമാനിച്ചു . പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ […]
കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി
കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി. ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. വി. സുജാത നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സരസ്വതി അധ്യക്ഷയായിരുന്നു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് നന്ദിയും പ്രകാശിപ്പിച്ചു. കേരള സർക്കാർ ലോക ബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും പിന്തുണയോടെ നടപ്പിലാക്കിവരുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) യിലൂടെ മുന്നൂറ് മില്യൻ യു. എസ്. ഡോളറിന്റെ പദ്ധതികളാണ് അടുത്ത അഞ്ച് വർഷം […]
മികച്ച വില്ലേജ് ഓഫിസര്‍ ജയപ്രകാശ് ആചാര്യയെ അനുമോദിച്ച് സന്ദേശം ലൈബ്രറി
മൊഗ്രാല്‍പുത്തൂര്‍ / കാസറഗോഡ് ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്ലു വില്ലേജ് ഓഫീസര്‍ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാന്‍ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടിപ്രസംഗംനടത്തി.