തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് റെയില്‍ വേ സ്റ്റേഷനുകളാണ് കൊച്ചുവേളിയും നേമവും. രാജ്യത്തെ വിവിധ നഗരങ്ങളേയും തിരുവനന്തപുരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ ട്രെയിനുകള്‍ യാത്ര ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായി സ്റ്റേഷനെന്ന പ്രത്യേകതയും കൊച്ചുവേളിക്കുണ്ട്. ഇപ്പോഴിതാ ഈ രണ്ട് സ്റ്റേഷനുകളുടേയും പേര് മാറാന്‍ പോകുന്നു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനകളുടെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഈ ആവശ്യത്തിനു പുന്നില്‍. രണ്ട് സ്റ്റേഷനുകള്‍ക്കും പകരം നല്‍കേണ്ട പേരും സര്‍ക്കാര്‍ കണ്ടുവെച്ചിരുന്നു. എന്നാല്‍ പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണമെന്നിരിക്കെ മാറ്റത്തിനുള്ള അപേക്ഷ നല്കി കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു കേരളം. ഒടുവില്‍ ഇപ്പോഴിതാ ആ അനുമതി വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2023 ലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയത്. പേര് മാറ്റം സംബന്ധിച്ച ശുപാര്‍ശയുടെ അംഗീകാരം ജുലൈ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന പൊതുമരാമത്ത്-ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് ലഭിച്ചത്. പേര് മാറ്റത്തിന് കേന്ദ്രസര്‍ക്കാറിന് തടസ്സമില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി വലിയ പദ്ധതികളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് പേര് മാറ്റവും. നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷനെ തിരുവനന്തപുരം നോര്‍ത്തും എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു കേരള സര്ക്കാര്റിന്റെ ശുപാര്‍ശ. ഇതാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്ഥാനത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ നേമം റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്ന പേരിലും കൊച്ചുവേളി സ്റ്റേഷന് തിരുവനന്തപുരം നോര്‍ത്തും എന്ന് അറിയപ്പെടും. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കം തിരുവനന്തപുരത്തിന്റെ പേരില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാകും.
Related Articles
നെടുമ്പാശേരിയില്‍ മനുഷ്യബോംബെന്ന് ഭീഷണി, യാത്രക്കാരനെ പൊലിന് കൈമാറി
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന് ഭീഷണി മുഴക്കുകയായിരുന്നു. വിമാനം ഇതേ തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകി. ഇന്ന് വൈകീട്ട് 3,50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. അതേസമയം ഇയാളെ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താന്‍ സാധിച്ചില്ല. മഹാരാഷ്ട്ര സ്വദേശിയായ വിജയ് മന്ദാനയെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മുംബൈ വിസ്താര ഫ്ളൈറ്റിലായിരുന്നു മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജ ഭീഷണി. തുടര്‍ച്ചയായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ […]
Man With USA Flag on Moon
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.
‘ട്രിവാൻഡ്രം ടു കശ്മീർ’ സന്ദീപിന്റെ മോഹസവാരി
രാജപുരം: ഒരു മോഹത്തിൽ നിന്നു തുടങ്ങിയ സൈക്കിൾ യാത്രയ്ക്കാണ് കേശവദാസപുരം സ്വദേശി സന്ദീപ് ഉണ്ണി തിരുവനന്തപുരത്തുനിന്നും തുടക്കം കുറിച്ചത്. ഇന്ത്യയെ അറിയുക. സൈക്കിൾ സവാരി എന്നും കമ്പം. കൊല്ലത്തേയ്ക്കും പത്തനംതിട്ടയിലേയ്ക്കും മറ്റും സൈക്കിളിൽ പോയി വരിക വെറും ഹോബി മാത്രം. അപ്പോഴാണ്, എന്തുകൊണ്ട് ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ സഞ്ചരിച്ച്് ഹിമവാന്റെ മന്ദസ്മിതങ്ങൾ ഏറ്റുവാങ്ങി വന്നുകൂട എന്നു ചിന്തിച്ചത്. യാത്ര തുടങ്ങിയപ്പോൾ പക്ഷേ, ആശയത്തിനൊരു സന്ദേശവും സന്ദീപ് നൽകി. ‘ നമ്മെ സംരക്ഷിക്കുന്ന ഡോക്ടർന്മാരെയും നഴ്സുമാരെയും പോലീസിനെയും അക്രമിക്കാതിരിക്കുക, മാരക […]