അട്ടേങ്ങാനം : വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് പരിപാടിയിൽ കഥാപ്രസംഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗീതാ നാരായണൻ. കള്ളാർ പഞ്ചായത്ത് 11 -ാം വാർഡിലെ പൊൻപുലരി കുടുംബശ്രീ പ്രസിഡണ്ടാണ് ഗീതാ നാരായണൻ.
കാസറഗോഡ് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏറ്റവും നല്ല വായനക്കാരനായി കെ.കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. മൊഗ്രാൽ പുത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാണ് കുഞ്ഞിരാമൻ . മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. വായന ഒരു നിക്ഷേപമായി ജീവിതത്തിൽ പകർത്തിയ കുഞ്ഞിരാമൻ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആത്മകഥ, മാർക്സിയൻ ചിന്തകൾ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അതിൽപ്പെടുന്നു. മലയാള ത്തിലെ […]
കാലിച്ചാനടുക്കം : പരപ്പ ബ്ലോക്ക് ക്ഷീര സംഗമം കാലിച്ചാനടുക്കം ഹിൽ പാലസ് കൺവെൻഷൻ സെന്ററിൽ നടന്നു. കാഞ്ഞങ്ങാട് എം. എൽ.എ ഇ ചന്ദ്രശേഖരൻ ഉദ്ഘാ ടനം ചെയ്തു. പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനായ കെ. കെ. നാരായണൻ, ഏറ്റവും മികച്ച ക്ഷീര കർഷക ആൻസി ബിജു, ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര സംഘമായ ബളാംതോട്, രണ്ടാമത്തെ ക്ഷീര സംഘമായ […]
രാജപുരം: എസ് എസ്് എൽ സി പരീക്ഷയിൽ 100% വിജയം നേടി രാജപുരം ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ.188 പേരെ പരീക്ഷയ്ക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ചാണ് 100% വിജയം കരസ്ഥമാക്കിയത്.ഇതിൽ 38 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി.10 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു.