പൂടംകല്ല്: കരിച്ചേരി വില്ല്യൻ തറവാട് ശ്രീ വട്ടക്കയത്ത് ചാമുണ്ഡേശ്വരി -വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.
രാജപുരം: കളളാർ ഗ്രാമ പഞ്ചായത്ത് ഹരിത സഭ ശുചിത്വ വാർഡ് പ്രഖ്യാപനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. എച്ച് ഐ ശ്രീകുമാർ പരിസ്ഥിതി സന്ദേശം നൽകി. വി ഇ ഒ ഷൈജു പ്രതിജ്ഞചെല്ലി കൊടുത്തു.നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ രാഘവൻ മാസ്റ്റർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി , ഗീത പി , സന്തോഷ് വി ചാക്കോ […]
തായന്നൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലെ കായിക മത്സരങ്ങളിൽ 5000,1500 ,800 മീറ്റർ ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ ആധിപത്യമുറപ്പിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിലെ ആർ കെ രണജിത്ത് . 4 വർഷം തുടർച്ചയായി ദൂർഘ ദൂര ഓട്ടമത്സരങ്ങളിൽ ഒന്നാ സ്ഥാനം നേടാറുള്ള രണജിത്ത് ഇത്തവണയും പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. മികച്ച ഫുട്ബോൾ താരം കൂടിയായ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഈ കായിക താരം നിരവധി സംസ്ഥാന തല ക്രോസ് കൺട്രി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
രാജപുരം : കള്ളാര് പൂടംകല്ല് മാതൃകാ ബഡ്സ് സ്കൂള് (എം സിആര്സി) കെട്ടിടം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു. ഇ. ചന്ദ്രശേഖരന് എംഎല്എ അധ്യക്ഷത വഹിച്ചു. രാജ്മോഹന് ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. കള്ളാര് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷരായ കെ., ഗോപി, സന്തോഷ് വി.ചാക്കോ, പഞ്ചായത്തംഗം ബി. അജിത് കുമാര്, കെഎസ്എസ്എം […]