LOCAL NEWS

കുങ്ഫൂ വിജയികൾക്ക് അനുമോദനമൊരുക്കി കുറ്റിപുളിയിലെ എ.കെ.ജി. പുരുഷസംഘം

അയ്യങ്കാവ്: കുറ്റിപുളി എ കെ ജി പുരുഷസ്വയം സഹായസംഘം പ്രദേശത്തെ കരാട്ടെ -കുങ്ഫൂ വിജയികളായ കുട്ടികളെ അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ കെ. ശൈലജ പരിപാടി ഉദ്്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പ്രസാദ് കുറ്റിപുളി അധ്യക്ഷത വഹിച്ചു. സംഘം ട്രഷററും തായന്നൂർ സർവീസ് സഹകരണബാങ്ക് മുൻബ്രാഞ്ച് മാനേജരുമായ വി. നാരായണൻ, എൻ. ബിജു, എൻ. ബൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരത് ദാമോദരൻ സ്വാഗതവും സംഘാഗം കെ. കരുണാകരൻനന്ദിയും പറഞ്ഞു. പ്രേദേശവാസികളും സംഘാഗംങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *