കാഞ്ഞങ്ങാട്: നാളെ നടക്കുന്ന ശ്രീകൃഷ്ണ ജൻമാഷ്ടി ആഘോഷത്തോടനുബന്ധിച്ച് മെഗാ ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ജസ്‌ന സലിം കണ്ണന് മാല ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി പ്രസിഡന്റ് കെ വി ശ്രുതി അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ ഡോക്ടർ സി ബാബു പ്രഭാഷണം നടത്തി. എം.ഹരീന്ദ്രൻ നീലേശ്വരം ഭഗവത്ഗീത സന്ദേശം നൽകി. വിജയികൾക്ക് ജെസ്‌ന സലീം ഉപഹാരങ്ങൾ നൽകി. ശോഭയാത്ര കൺവീനർ കെ വി ലക്ഷ്മണൻ, ആഘോഷ പ്രമുഖ വി.രാധാകൃഷ്ണൻ ട്രഷറർ എച്ച് ആർ അമിത് കുമാർ, ബാലഗോകുലം ജില്ലാകാര്യകാരി സുമരാജൻ, ജില്ലാ കാര്യദർശി ബാബു, കുഞ്ഞമ്പു മേലത്ത് ,വി കെ. നായർ എന്നിവർ സംസാരിച്ചു.കെ.രഞ്ജിത്ത് സ്വാഗതവും ചിത്രരചന കൺവീനർ വിജയൻ മാഷ് നന്ദിയുംപറഞ്ഞു.
