പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം പാണത്തൂര്‍, അഞ്ചാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പാണത്തൂര്‍ ടൗണില്‍ നടക്കും. ബി.പി,ഷുഗര്‍, എച്ച്.ബി തുടങ്ങിയ പരിശോധന ഉണ്ടായിരിക്കും.
Related Articles
പൂക്കയം ചിറക്കോട് മല്‍പ്പാങ്കല്‍ മത്തായിയുടെ ഭാര്യ ലീലാമ്മ (72 )നിര്യാതയായി
മാലക്കല്ല് : പൂക്കയം ചിറക്കോട് മല്‍പ്പാങ്കല്‍ മത്തായിയുടെ ഭാര്യ ലീലാമ്മ (72 ) നിര്യാതയായി . മൃതസംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍. പരേത മാലക്കല്ല് വെള്ളക്കട കുടുംബാംഗമാണ് . മക്കള്‍ : ബിനോയി (കെ. എസ് .ഇ .ബി ) കുറ്റിക്കോല്‍, ബിനു (നഴ്സ് , യു .കെ ) ബിജോ (കുവൈറ്റ് ) മരുമക്കള്‍: ബിനി , സാബു പൊരിമറ്റത്തില്‍ കുറുപ്പന്തറ ( യു .കെ) , സ്വപ്ന […]
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 10 വാർഡ് പൂരകടവ് – പുതുക്കൊള്ളി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
പടുപ്പ് : കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 10 വാർഡ് പൂരകടവ് പുതുക്കൊള്ളി കോൺക്രീറ്റ് റോഡ് വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനം ഉദ്ഘാടനം ചെയ്തു. 122 മീറ്റർ റോഡാണ് കോൺക്രീറ്റ് ചെയ്തത്. കെ.കുഞ്ഞമ്പു പുതുക്കൊള്ളി ആധ്യക്ഷത വഹിച്ചു,,13-ാം വാർഡ് മെമ്പർ ബലരാമൻ നമ്പ്യാർ, കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പവിത്രൻ സി നായർ,,സാബു അബ്രഹാം എന്നിവർ പ്രസംഗിച്ചു. അഖില ബി കെ സ്വാഗതവും,, രതീഷ് പുതുക്കൊള്ളി നന്ദിയുംപറഞ്ഞു.
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സ്ക്കൂൾ വിദ്യാർത്ഥി നിര്യാതനായി
പനത്തടി : ബളാംതോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥി പി.അജിത്ത് (17) നിര്യാതനായി.താന്നിക്കാൽ ബി. പ്രഭാകരൻ പുഷ്പലത ദബതികളുടെ മകനാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഏക സഹോദരി പി.അനു(വിദ്യാർത്ഥി,പയ്യന്നൂർകോളജ്)




