സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി തകർന്നുവീണു. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയിൽ ജനജീവിതം ദുസ്സഹമായി.തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമുണ്ടായി.
ചെറു അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതോടെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നു.കാസർകോട് ജില്ലയിലെ റാണിപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു. മഴ നാളെയും തുടരാനാണ് സാധ്യത.
മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം