പയ്യന്നൂർ : പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും അതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും വഴി,വരാനിരിക്കുന്ന തലമുറകളുടെ കൂടിയുള്ള അവകാശമായ പരിസ്ഥിതിയെ സംരക്ഷിക്കുകയും അങ്ങിനെ ഈ മനുഷ്യകുലമുൾപ്പെടെയുള്ള ജൈവരാശിയെ കാലങ്ങളോളം നിലനിർത്തുകയും ചെയ്യുകയെന്ന സന്ദേശമുയർത്തിയാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിക്കുന്നത്, കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാചരണം നടന്നു..
അഴിക്കോട് ചാൽ ബീച്ചിൽ ബഹുമാനപ്പെട്ട എംഎൽഎ കെവി സുമേഷ്,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർക്കൊപ്പം പ്രസ്തുത ദിനാചരണത്തിൻറെ ഭാഗമായി വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു,
കൂടാതെ പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് .പങ്കെടുത്തു.