ചെറുപനത്തടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള സേവനവാരത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികൾ പാണത്തൂർപി എച്ച് സി പരിസരം ശുചീകരിച്ചു. പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ഷഹന , ഹെൽത്ത് ഇൻസ്‌പെക്ടർ വിനയകുമാർ , നഴ്‌സിംഗ് അസിസ്റ്റന്റ് ഏലിയാമ്മ, പനത്തടി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുപ്രിയ ശിവദാസ് ,വാർഡ് മെമ്പർ കെ.കെ വേണുഗോപാൽ, സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ.ജോസ് കളത്തിപറമ്പിൽ , അധ്യാപകരായ വൈശാഖ് എ.ബി, ജിൻസി തോമസ്, ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയർ സംബന്ധിച്ചു.