LOCAL NEWS

ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹം: പുരോഗമന കലാസാഹിത്യ സംഘം

രാജപുരം : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്നും തീരുമാനം പിൻവലിക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.പൈനിക്കരയിൽ നടന്ന സമ്മേളനം പുകസ ജില്ലാ പ്രസിഡണ്ടും പ്രശസ്ത കവിയുമായ സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ഗണേശൻ അയറോട്ട് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സിനിമാ-നാടക നടൻ കൂക്കൾ രാഘവൻ, സംവിധായകൻ പപ്പൻ ശ്യാമളാലയം, കെ.ആർ സി തായന്നൂർ, കോൽക്കളി കലാകാരൻ പി.പ്രഭാകരൻ, തെയ്യം കലാകാരൻ ശശി പണിക്കർ, ടെലിഫിലിം ഡയറക്ടർ ബാബുദാസ് കോടോത്ത്, യുവ കവയിത്രി സൗമ്യ രവീന്ദ്രൻ, മേക്കപ്പ് ആർട്ടിസ്റ്റ് ശങ്കർ കള്ളാർ, കൗമാര ചിത്രകാരൻ അശ്വിൻ രാജ് ,യുവകഥാകൃത്ത് നിസാം ചുള്ളിക്കര എന്നിവരെ സമ്മേളനം ആദരിച്ചു.
ഭാരവാഹികളായി രാജേഷ് നർക്കല (പ്രസിഡണ്ട് ),മേഴ്‌സി അഗസ്റ്റിൻ, പി.എം കുര്യാക്കോസ് (വൈസ് പ്രസിഡണ്ടുമാർ),ഗണേശൻ അയറോട്ട് (സെക്രട്ടറി),വിമല അരീക്കര, നാഗേഷ് പി വി (ജോ. സെക്രട്ടറിമാർ),വി.കുഞ്ഞിക്കണ്ണൻ അയ്യങ്കാവ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *