രാജപുരം :അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി. 21 അംഗങ്ങൾ ബോട്ട് യാത്രയിൽ പങ്കെടുത്തു.ബോട്ടിൽ വെച്ച് സംഘം പ്രസിഡന്റ് എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ എ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്്ഘാടനം ചെയ്തു. വിനോദ പരിപാടികൾ സംഘടിപ്പിച്ചും, വിജ്ഞാന ക്ലാസുകളും ചർച്ചകൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അംഗങ്ങൾ യാത്രയെ ആവേശകരമാക്കി.
രാജപുരം : ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ രാജപുരം യൂണിറ്റ് ശിശുദിനത്തിൽ രാജപുരം അംഗൺ വാടിയിൽ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു യൂണിറ്റ് പ്രസിസന്റ് സണ്ണി മാണിശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് .കെ.സി.അബ്രഹാം ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, രാജപുരം മേഖല സെക്രട്ടറി രാജീവൻ സ്നേഹ സംസാരിച്ചു, ജസ്റ്റിൽ ഫ്ളാഷ്, രവി കല എന്നിവർ നേതൃത്വം നൽകി യൂണിറ്റ് ട്രഷറർ വിനു ലാൽ നന്ദി പറഞ്ഞു.