LOCAL NEWS

പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാൻ നീക്കം: നാളെ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്

രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യാപക പ്രതിഷേം. റിപ്പോർട്ടിൽ പ്രതിഷേധിച്ച് നാളെ കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് നടത്തുമെന്ന് കാവേരികുളം സംരക്ഷണ സമിതി, ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ 1180 മീറ്റർ ഭാഗം സ്വകാര്യ ആവശ്യത്തിന് നൽകുന്നതിന് ആസ്തി രജിസ്റ്ററിൽ നിന്നും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തഹസീൽദാർക്ക് പഞ്ചായത്ത്് സെക്രറി റിപ്പോർട്ട് നൽകിയിരുന്നു. പഞ്ചായത്ത്് സെക്രട്ടറിയിൽ നിന്നുണ്ടായ ഇത്തരമൊരു റിപ്പോർട്ട് വ്യാപകമായ പ്രതിഷേധമുയർത്തിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്ന്് ഭാരവാഹികൾ പറഞ്ഞു.ആസ്തി രജിസ്റ്ററിലുളള റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി പഠിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറി ചുമതലപ്പെടുത്തിയ അസിസ്റ്റന്റ് എൻജിനിയർ സ്ഥലം സന്ദർശിച്ചത് വാർഡ് മെമ്പർ പോലും അറിഞ്ഞിട്ടില്ലെന്നും പറയുന്നു.
സ്വകാര്യ വ്യക്തികളുടെ ആവശ്യത്തിനനുസരിച്ച് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽപ്പെട്ട റോഡ് ഒഴിവാക്കണമെന്ന്് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി തഹസീൽദാർക്ക്് നൽകിയ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓംബുഡ്മാൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറിയുടെ റിപ്പോർട്ടിൽ പ്രതിഷേധി്ച്ച് കാവേരികുളം സംരക്ഷണ സമിതിയുടേയും ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിലാണ് രാവിലെ 10 മണിക്ക് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്തുന്നത്. സത്യൻ ഒടയംചാൽ, ബാലകൃഷ്ണൻ, സുധാകരൻ. കെ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *