മാലക്കല്ല് : സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് റാലി നടത്തി. മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട്, ഫാ. ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്മേരി തുടങ്ങിയവർ നേതൃത്വംനൽകി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി സംഗീത ദിനത്തിൽ സംഗീത ലോകത്ത് വിവിധ സംഭാവനകൾ നൽകിയ ജോയ് കുന്നുംകൈയെയും സ്കൂളിലെ അധ്യാപകനും ഗാനരചയിതാവുമായ ഷിജു പി ലൂക്കോസിനെയും സ്കൂൾ മാനേജർ ഷോളും മൊമന്റോയും നൽകി ആദരിച്ചു. വായനാദിനപരിപാടികൾ ജയരാജൻ തുരുത്തി ഉദ്ഘാടനം ചെയ്തു. മാനേജർ റവ.ഫാ. മാത്യു കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.ു ഓരോ ദിവസങ്ങളിലായി വായനാ മത്സരം, പദ്യം ചൊല്ലൽ , ക്വിസ് കോമ്പറ്റീഷൻ എന്നിവ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. […]
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഗാസയെ രണ്ടായി വിഭജിച്ചതിന് ശേഷം പ്രധാനമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ പറഞ്ഞു. ഇസ്രായേൽ സൈന്യം ഗാസ നഗരം വളഞ്ഞിരിക്കുകയാണെന്നും ഇപ്പോൾ ഒരു തെക്കൻ ഗാസയും വടക്കൻ ഗാസയും നിലവിലുണ്ട് എന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധം നാളേക്ക് ഒരു മാസം തികയാനിരിക്കെയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത് എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം ഗാസയുടെ […]