LOCAL NEWS

ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് തുടങ്ങി

പാണത്തൂർ: കിഴക്കൻ മലയോര മേഖലയിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പാണത്തൂർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന നാല് ശുഹദാക്കളുടെ പേരിൽ വർഷം തോറും നടത്തി വരാറുള്ള മഖാം ഉറൂസിന് തുടക്കമായി. ഒമ്പതാം തീയതി വരെ അതിവിപുലമായ രീതിയിൽ നടത്തപ്പെടുകയാണ്. കേരളക്കരയിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കുന്നു. ഉറൂസിന്റെ ഉദ്ഘാടനം സയ്യദ്മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കാസി കാഞ്ഞങ്ങാട് നിർവഹിച്ചു.പാണത്തൂർ ജമാഅത്ത് പ്രസിഡണ്ട് കെ കെ അബ്ദുൽ റഹ്‌മാന്റെ അധ്യക്ഷതയിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തി . ജമാഅത്ത് ചീഫ് ഇമാം മുജീബ് റഹ്‌മാൻ ബാക്കവി, ജനറൽ സെക്രട്ടറി പി കെ മുനീർ, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഏരത്ത്, ബഷീർ അച്ചമ്പാറ, ഖജാൻജി എം അബ്ബാസ,് സെക്രട്ടറിമാരായ ജമാൽ എംപി, ഹനീഫ പി എ, കമ്മറ്റി ഭാരവാഹികളായ അബ്ദുല്ല പ്രഭാത അയ്യൂബ് സമദ് തയ്യിൽ സൈനുദ്ദീൻ മഹല്ലിലെ ഉസ്താദുമാരും ഉറൂസ് കമ്മറ്റി ഭാരവാഹികളും മഹല്ല് നിവാസികളും സമീപ മഹല്ലിലെ മുഴുവൻ ആളുകളുംസംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *