DISTRICT NEWS

ലിഫ്റ്റ്, റാമ്പ്: ജനറൽ ഹോസ്പിറ്റലിലേക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ മാർച്ച് നടത്തി

കാസറഗോഡ് :ലിഫ്റ്റ് തകരാർ, റാമ്പ് ഇല്ല എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലേക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ മാർച്ച് നടത്തി. നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ഗണേശൻ അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത കവി പ്രേമചന്ദ്രൻ ചോമ്പാല ഉൽഘാടനം ചെയ്തു. വിഷയത്തിൽ നേരെത്തെ തന്നെ എയിംസ് കൂട്ടായ്മ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞി കൃഷ്ണൻ ജ്യോൽസ്യർ, ഹസ്സൈനാർ തോട്ടുംഭാഗം, ഉദയമല്ലി മധൂർ, ഉസ്മാൻ കടവത്ത്, അഹമ്മദ് ചൗക്കി, നാസർ പി കെ ചാലിങ്കാൽ, ഖാലിദ് കൊളവയൽ, സഞ്ചിവൻ പുളിക്കൂർ, ആനന്ദൻ പെരുമ്പള, അഹമ്മദ് കിർമാണി, അബ്ദുൽ ഖയ്യും കാഞ്ഞങ്ങാട്, ബഷീർ കൊല്ലമ്പാടി, അൻവർ ടി.ഇ., മുഹമ്മദ് ഈച്ചിലിങ്കാൽ, സുഹറ പടന്നക്കാട്, ഗീത ജോണി, നാസർ ചൗക്കി, അബ്ദുൽ റഹ്‌മാൻ പി., റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, റഷീദ കള്ളാർ, കുഞ്ഞാസിയ മയിലാട്ടി,ഹമീദ് കോളിയടുക്കം, ഫാത്തിമത്ത് ബുഷ്റ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നവോമണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. ഹോസ്പിറ്റൽ സൂപ്രണ്ടിനെ കണ്ട് ഭാരവാഹികൾചർച്ചനടത്തി.

Leave a Reply

Your email address will not be published. Required fields are marked *