കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന വിഭാഗങ്ങളിലായി കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു.
1. മുതിര്‍ന്ന കര്ഷന്/ കര്‍ഷക
2. ജൈവ കൃഷി അവലംബിക്കുന്നവര്‍
3. മികച്ച കര്ഷകന്
4. വനിതാ കര്‍ഷക
5. വിദ്യാര്‍ത്ഥി കര്ഷകന്/ കര്‍ഷക
6. SC/ST വിഭാഗത്തില്‍ ഉള്ള കര്‍ഷക/ കര്ഷകന്
7. മികച്ച നെല്‍ കര്ഷകന് / കര്‍ഷക
8. മികച്ച ക്ഷീര കര്ഷകന്/ കര്‍ഷക
നിബന്ധനകള്‍
1. കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരം താമസക്കാരന് ആയിരിക്കണം അപേക്ഷകര്‍.
2. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കര്‍ഷക അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരിക്കരുത്.
3. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ കര്‍ഷകന്റെ ഫോട്ടോ, വാര്‍ഡ് കൃത്യമായ രേഖപ്പെടുത്തേണ്ടതാണ്.
4. മുതിര്‍ന്ന കര്‍ഷകരുടെ വിഭാഗത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 08/08/24 (വ്യാഴം)????
കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.