LOCAL NEWS

ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കാസറഗോഡ് : ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ അടുക്കത്തുവയൽ ഗവ: യു.പി.സ്‌കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ
നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം , ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം. എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *