കൊട്ടോടി : പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം ജനറൽ ബോഡി യോഗം 5ന് രാവിലെ 10 മണിക്ക് ചേരും. ദേവസ്ഥാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാമ് ഭക്തജനങ്ങളുടെ വിപുലമായ യോഗം ചേരുന്നത്.
എടത്തോട്് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന ദിന പക്ഷാചരണത്തോടനുബന്ധിച്ച് എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിന് പുസ്തകങ്ങൾ കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടത്തോട് വായന ശാല സെക്രട്ടറി ശ്രീജസ്വാഗതംപറഞ്ഞു.
മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. അന്ന തോമസ് ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ചാന്ദ്രദിന ക്വിസ് ,ചുമർ പത്രിക, പതിപ്പ് നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ന്യത്തശില്പം എന്നിവ നടത്തപ്പെട്ടു. പരിപാടികൾക്ക് മുഖ്യധ്യാപകൻ സജി എം എ ,ആഷ്ലി ടീച്ചർ, ബിജു ജോസഫ്, എന്നിവർനേതൃത്വംനൽകി.