രാജപുരം :പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക, ആരോഗ്യ വകുപ്പിന്റെ മലയോരത്തെ രോഗികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബളാൽ ബ്ലോക്ക് കോൺസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് താലൂക്ക് ആശുപത്രിയുടെ രീതിയിൽ ഉടൻ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് ഡി സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ അദ്ധ്യക്ഷതവഹിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ നാരായണൻ, ബ്ലോക്ക് മെമ്പർ സി.രേഖ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്മാരായ എം.എം സൈമൺ, കെ.ജെ ജെയിംസ്, എം.പി ജോസഫ്, ബാലചന്ദ്രൻ അടുക്കം, മുൻ ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു. രാജീവൻ ചീരോൾ , പി എ ആലി, ബി അബ്ദുല്ല , സി കൃഷ്ണൻ നായർ, ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, എം ഡി തോമസ്, കുഞ്ഞമ്പു നായർ ബളാൽ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ, അനിത രാമകൃഷ്ണൻ, ബാലകൃഷ്ണൻ ബാലൂർ, നാരായണൻ വയമ്പ്, ഷിന്റോ പാലത്തിനാടിയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപുറത്ത് സ്വാഗതവും വിനോദ് ജോസഫ് ചെട്ടിക്കത്തോട്ടത്തിൽ നന്ദിയുംപറഞ്ഞു.
Related Articles
മലയോരത്ത്് ഗണേശവിഗ്രഹനിമഞ്ജന ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര
മാലോം : ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുര്‍ത്ഥി അഥവാ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മലയോരത്ത് ഒരുക്കങ്ങള്‍ പൂര്ത്തിയായിു . പുങ്ങംചാല്‍ സംസ്കൃതി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 8 ന് രാവിലെ കൊന്നക്കാട് മുത്തപ്പന് മഠപ്പുരസന്നിധിയില് വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേല്‍ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകള്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് […]
നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നീലേശ്വരം: വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപ്പിടിച്ചാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്, സെക്രട്ടറി ഭരതന്, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് […]
ബന്തടുക്ക ഹയർ സെക്കന്ററി സ്കൂളിലെഎൻ എസ് എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി ; മാവിൻ തൈകൾ നട്ടു.
ബന്തടുക്ക : ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി. മഴക്കാല രോഗങ്ങളെ കുറിച്ച് NSS വോളന്റിയർമാർ ബോധവൽക്കരണം നടത്തി. ‘മാമ്പഴക്കാലം ‘ NSS പ്രോഗ്രാമിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വോളന്റിയർമാർ പ്രദേശത്ത് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം, പ്രോഗ്രാം ഓഫീസർ ലളിത എ എന്നിവർ നേതൃത്വം നൽകി.അധ്യാപകരായ സുരേഷ് ഡി, ദിവ്യ ജോസ് എന്നിവർപങ്കെടുത്തു