പാണത്തൂര്‍ : ബുസ്താനി ഓണ്‍ലൈന്‍ ക്വിസ് കോമ്പറ്റിഷന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്ര്യ ദിന ക്വിസ് കോമ്പറ്റിഷന്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 ന് നടക്കും. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ നല്‍കപ്പെടുന്ന 50 ചോദ്യങ്ങളില്‍ നിന്നും സെലക്ട് ചെയ്യുന്ന 20 ചോദ്യങ്ങളാണ് മത്സരത്തിന് ചോദിക്കപ്പെടുക. ഗൂഗിള്‍ ഫോം വഴിയാണ് ക്വിസ് മത്സരം. കൂടുതല്‍ ശരിയുത്തരം അയക്കുന്ന വ്യക്തിയെ വിജയി ആയി പ്രഖാപിക്കും. കൂടുതല്‍ പേരും ശരിയായ ഉത്തരം അയച്ചാല്‍ അയച്ച സമയം പരിഗണിക്കും. ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 750 രൂപയും മൂന്നാം സമ്മാനം 500 രൂപയുമായിരിക്കും സമ്മാനം. 50 രൂപ ഫീ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9567694685 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടുക.