രാജപുരം: കോൺഗ്രസ് കളളാർ മണ്ഡലം 9-ാം വാർഡ് കമ്മറ്റിയുടെ വിജയോത്സവം -2023 നാളെ നടക്കും. വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിക്കും. യോഗം രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷത വഹിക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ മുഖ്യാതിഥിയായിരിക്കും. മണ്ഡലം പ്രസിഡന്റ് എം എം സൈമൺ കുട്ടികളെ ആദരിക്കും. മണ്ഡലം സെക്രട്ടറി പി എൽ റോയി വാർഡ് പ്രവർത്തന അവലോകനം നടത്തും.മണ്ഡലം വൈസ് പ്രസിഡന്റ് ജോണി പെരുമാനൂർ, വാർഡ് മെമ്പർ ലീല ഗംഗാധരൻ, മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് വിമല കൃഷ്ണൻ, എന്നിവർ പ്രസംഗിക്കും. വാർഡ് സെക്രട്ടറി ഇ കെ ഗോപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് സനോജ് ജോൺ നന്ദിയും പറയും.