ചുളളിക്കര: 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പടിമരുത് കുരാമ്പിക്കോൽ നിവാസികളുടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി. കോടോം-ബേളൂർ പഞ്ചായത്തിലെ 6-ാം വാർഡിലെ കുരാമ്പിക്കോൽ നിവാസികൾ വർഷങ്ങളായി കുടിവെളള ക്ഷാമം അനുഭവിച്ചുവരികയായിരുന്നു. വാർഡ് മെമ്പർ ആൻസി ജോസഫ്,വാർഡ് കൺവീനർ വിനോദ് ജോസഫ് ചെത്തിക്കത്തോട്ടത്തിൽ,ജോയിന്റ് കൺവീനർ ഷിന്റോ പാലത്തിനാടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.സി എഫ് സി ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് പണ്ടിൽ നിന്നും 4.40 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോയാണ് കുഴൽ കിണർ കുഴിക്കാനുളള സ്ഥലം നൽകിയത്.ജോയി വെട്ടുകല്ലേലാണ് ടാങ്ക് സ്ഥാപിക്കാനുളള സ്ഥലം വിട്ടു നൽകിയത്. 15 ഓളം കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കുടിവെളള പദ്ധതി ഉദ്ഘാടനം വാർഡ് മെമ്പർ ആൻസി ജോസഫ് നിർവ്വഹിച്ചു.വിനോദ് ജോസഫ്, ഷിന്റോ പാലത്തിനാടിയിൽ, ജോളി കരിന്തോളി, ജെയിൻ ആടുകുഴി എന്നിവർ പ്രസംഗിച്ചു.സതീശൻ മാസ്റ്റർ സ്വാഗതവും അനിതാ രാജേഷ് നന്ദിയും പറഞ്ഞു.
