പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ സുപ്രിയ ശിവദാസ്, ഏഴാം വാർഡ് മെമ്പർ സൗമ്യ മോൾ പി.കെ., മുൻ മെമ്പർ ജി. ഷാജി ലാൽ എന്നിവർ പങ്കെടുത്തു. മഹേഷ് ബളാംതോട് ഗവ.ഹയർ സെക്കണ്ടറിയിലും അമ്യത ജി.എച്ച് എസ്് ചാമുണ്ഡിക്കുന്നിലുമാണ്പഠിക്കുന്നത്.
Related Articles
കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
മാലക്കല്ല്് : കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. മൈക്കിൾ മഞ്ഞക്കുന്നേൽഎന്നിവർ സന്നിഹിതരായിരുന്നു.
പഴകിയ ഭക്ഷണ വിതരണം മാലക്കല്ലിൽ പഴകിയ ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു
മാലക്കല്ല്:പുഴുവരിച്ച ചിക്കൻ വിതരണം ചെയ്തതായുളള പരാതിയെ തുടർന്ന് രാജപുരം പോലീസ് അടച്ചു പൂട്ടി സീൽ ചെയ്ത മാലക്കല്ലിലെ ബിഗ്ഗസ്റ്റ് ഫാമിലി റസ്റ്റോറന്റ് &കൂൾബാറിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ പഴകിയതെന്ന് സംശയിക്കുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു. തുടർന്ന് കോഴിക്കോട് ഉള്ള റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു. ബാക്കി വന്ന ഇറച്ചി, മീൻ മുതലായ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ബിനു […]
ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു
രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.