LOCAL NEWS

അധികാര ദുർവിനിയോഗം നടത്തി രാഹുൽഗാന്ധിയെ തളർത്താനാവില്ല: പി കെ ഫൈസൽ

ഒടയംചാൽ : രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി കഴിഞ്ഞ 9 വർഷം രാജ്യം ഭരിച്ചത് വഴി രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുകയും രാജ്യത്തെ ജനതയെ എല്ലാ മേഖലയിലും തകർത്തു തരിപ്പണം ആക്കി മുന്നോട്ടുപോകുന്ന സർക്കാർ ആയി മാറുകയും ചെയ്തു. അദാനിക്കും അംബാനിക്കും മറ്റു കുത്തക കമ്പനികളുടെയും അജണ്ടകൾ നടപ്പിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്തിയ രാഹുൽഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വീസനത്തിനെതിരെ രാജ്യത്തെ ജനങ്ങൾ മറുപടി പറയുമെന്ന് പി കെ ഫൈസൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ കോടതിയെ ഉപയോഗിച്ച് പാർലമെന്റിൽ നിന്നും പുറത്താക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയും, മോദി അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടയംച്ചാലിൽ ജയഭാരത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റമധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ബാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മണ്ഡലം പ്രസിഡന്റുമാരായ എം വി ജോസഫ്, പി യു പത്മനാഭൻ നായർ, പി ബാലചന്ദ്രൻ, എം എം സൈമൺ, ബ്ലോക്ക് ഭാരവാഹികളായ പി എ അലി, ഗംഗാധരൻ ആടകം, മാധവൻ നായർ ബളാൽ, സി കൃഷ്ണൻ നായർ പനത്തടി, മുരളി പനങ്ങാട്, സജി പ്ലാച്ചേരിപുറത്ത്, പോഷകസംഘടന ജില്ലാ ഭാരവാഹികളായ ജിജോമോൻ കെ സി, ബിനോയ് ആന്റണി, എം വി തോമസ്, സണ്ണി മുത്തോലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ, കുഞ്ഞമ്പു നായർ ബളാൽ, അഡ്വക്കേറ്റ് ശ്രീജ, യുഡിഎഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, സുരേന്ദ്രൻ ബളാൽ, അബ്ദുള്ള കൊട്ടോടി, മുൻ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണൻ ബാലൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിംസ്, ആദിവാസി കോൺഗ്രസ് നേതാവ് നാരായണൻ വയമ്പ് തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് സമാപന സമ്മേളനം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ മാധവൻ നായർ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് പൂടംകല്ല്, പഞ്ചായത്ത് മെമ്പർ ജിനി ബിനോയ് തുടങ്ങിയവർ സംസാരിച്ചു. ബാലകൃഷ്ണൻ മാസ്റ്റർ പൂടംകല്ല് നന്ദിപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *