സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്നും നാളെയും കനത്ത ചൂടിനുള്ള സാധ്യത പ്രവചിക്കുന്നത്. കേരളത്തില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇവ കൃത്യമായി പാലിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. പകല്‍ 11 മുതല്‍ ഉച്ച 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക; തുടങ്ങിയവയാണ് നിര്‍ബന്ധമായും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Related Articles
കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം. 18 ന് സമാപിക്കും
രാജപുരം: കള്ളാര്‍ മഖാം ഉറൂസ്് ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു മഖാം ഉറൂസ്ന് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ സലാം വി വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി. 18 ന് ഉറൂസ് സമാപിക്കും. 15 ന് രാവിലെ 10ന് ഇമ്പമുളള കുടുംബം എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ട്രൈനര്‍ ഡോ.ഫര്‍ഹ നൗഷാദ് ക്ലാസ് നയിക്കും. രാത്രി 8ന് ഉദ്ഘാടന സമ്മേളനം നടക്കും. വിവിധ പരിപാടിികള് കളളാര്‍ ജുമാമസ്ജിദ് ഖത്തീഫ് അബ്ദുള്‍ സമദ് അഷ്റഫി […]
ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രഭാകരൻ കെ. എ യും മദർ പി ടി എ പ്രസിഡന്റായി രാജി സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ, സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ടി ടി എ സെക്രട്ടറി സാലു എ എം തിരഞ്ഞെടുപ്പിന്നേതൃത്വംനൽകി.
കുരുന്നുകൾക്ക് പുസ്തകങ്ങൾ കൈമാറി രാജപുരം പയസ് ടെന്റ് കോളേജ്
മാലക്കല്ല്: വായന മാസാചാരണത്തിൽ അക്ഷരായനം പരിപാടിയുടെ ഭാഗമായി രാജപുരം പയസ് ടെൻറ് കോളേജിന്റെ നേത്യത്വത്തിൽ മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്ക്കുളിൽ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വായന മാസാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ചിത്രരചന, പത്രവാർത്ത ക്വിസ്സ് മത്സരങ്ങളും നടത്തപ്പെട്ടു. അക്ഷരായനം പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ദേവസ്യ എം ടി നിർവഹിച്ചു. വിജയികൾക്ക് സ്ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സജി എം എ , […]