പനത്തടി ; പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുള്ള കൂവം അളക്കല്‍ ചടങ്ങ് നടന്നു. താനം പുരക്കാരന്‍ പ്രശാന്ത് താനത്തിങ്കാല്‍ കൂവം അളന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, ബിജു ബാത്തൂര്‍, കരുണാകരന്‍ ബാത്തൂര്‍, വളപ്പില്‍ സുകുമാരന്‍, മനോജ് പുല്ലുമല, വി.വി.കുമാരന്‍, ഉണ്ണിക്കൃഷ്ണന്‍, കെ.എം.രാഘവന്‍, രാഘവന്‍ അരിയടത്തില്‍, ഗീതാ ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങ്, അന്നദാനം എന്നിവ നടന്നു. ചെറുപനത്തടി പാണ്ഡ്യാലക്കാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കോവിലകം വയലില്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത നെല്ലാണ് കൂവം അളക്കല്‍ ചടങ്ങിന്ഉപയോഗിച്ചത്.