പാണത്തൂർ: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷത്തിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. വികാരി റവ.ഫാ.വർഗീസ് ചെരിയംപുറത്ത് കൊടിയേറ്റി. ആദ്യദിനം ഫാ.ജോസഫ് പുതുമന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു.
തായന്നൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലെ കായിക മത്സരങ്ങളിൽ 5000,1500 ,800 മീറ്റർ ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ ആധിപത്യമുറപ്പിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിലെ ആർ കെ രണജിത്ത് . 4 വർഷം തുടർച്ചയായി ദൂർഘ ദൂര ഓട്ടമത്സരങ്ങളിൽ ഒന്നാ സ്ഥാനം നേടാറുള്ള രണജിത്ത് ഇത്തവണയും പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. മികച്ച ഫുട്ബോൾ താരം കൂടിയായ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഈ കായിക താരം നിരവധി സംസ്ഥാന തല ക്രോസ് കൺട്രി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
കുറ്റിക്കോൽ: കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ സോണൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കനിവ് പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. സി.പി. ഐ എം ബേഡകം ഏരിയാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ യൂണിറ്റ് സെക്രട്ടറി എ. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, സി. ബാലൻ, കെ.എൻ രാജൻ, പി ഗോപിനാഥൻ, ടി.കെ മനോജ്, കെ.സുധീഷ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് രഞ്ജുഷ വളങ്ങിയർമാർക്ക് പരിശീലനം നൽകി. സോണൽ […]