ബളാംതോട് : വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാച്ചിപ്പളളി MVS ലൈബ്രറി മാച്ചിപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രദേശത്തുനിന്നും ശേഖരിച്ച ആവശ്യസാധനങ്ങള്‍ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് തഹസില്‍ദാര്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഭാകരന് മാഷിന്റെ സാന്നിധ്യത്തില്‍ MVS രക്ഷാധികാരി കെ. പത്മനാഭന്കൈമാറി. സെക്രട്ടറി അനന്തു കൃഷ്ണ, വികസന സമിതി സെക്രട്ടറി സുരേഷ് ബാബു, വൈ: പ്രസിഡന്റ് പി.എ രാജന് എന്നിവര്‍പങ്കെടുത്തു.