രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 1992-93 വർഷത്തെ ആദ്യ എസ്.എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് പൊതു വിദ്യാലയ മികവിനായി തങ്ങളുടെ പ്രിയപ്പെട്ട വിദ്യാലയത്തിന് ഇലക്ട്രിക് ബെൽ സ്ഥാപിച്ച് കൈമാറിയത്. സ്‌കൂളിന്റെ പരമ്പരാഗത രീതിയിലുള്ള ബെൽ എല്ലാ ക്ലാസ്സുകളിലും എത്തുന്നില്ല എന്ന പരാതി ഉയർന്നപ്പോൾ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അന്നത്തെ പ്രധാനാധ്യാപകനായിരുന്ന വിശ്വംഭരൻ മാഷിന്റെ നിർദ്ദേശം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പൂർവ്വ വിദ്യാർത്ഥിയും നിലവിലെ എസ്.എം.സി ചെയർമാനുമായ ബിജുമോൻ കെ.ബി യും സഹപാഠികളും ചേർന്ന് സ്‌കൂളിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുകയുമായിരുന്നു. ബിജുമോൻ കെ.ബി യോടൊപ്പം ബാബുദാസ് കോടോത്ത്, ഗണേശൻ. പി, സുരേഷ്, മുരളീധരൻ എന്നിവർ ബാച്ചിനെ പ്രതിനിധീകരിച്ച് ബെൽ സ്‌കൂളിന് സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് ബെൽ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്താകുന്ന ഇത്തരം മാതൃകകൾ പൂർവ്വ വിദ്യാർത്ഥികൾ തുടരേണ്ടതുണ്ട്. ആദ്യ എസ്.എസ്.എൽ.സി ബാച്ചിന് സ്‌കൂളിന്റെ നന്ദി ഹെഡ്മിസ്ട്രസ് അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ രത്‌നാവതി. എസ്വാഗതംപറഞ്ഞു.
