LOCAL NEWS

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം പാണത്തൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി

പാണത്തൂര്‍ : പാണത്തൂര്‍ ശ്രീ രാജരാജേശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാളെ വൈകുന്നേരം നാലുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരും, ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും, മുത്തുക്കുടകളും, വാദ്യമേളങ്ങളും, വിവിധ നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭായാത്ര കാട്ടൂര്‍ വീട്ടില്‍ നിന്ന് ആരംഭിക്കും. 6 മണിക്ക് പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കുന്ന ശോഭായാത്രയ്ക്ക് ശേഷം ഉറിയടിയും, സനുപ്രിയയും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണനാട്ടവും, തച്ചങ്ങാട് പ്രിയദര്‍ശിനി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും നടക്കും. കൃഷ്ണവേഷവും, ഗോപിക വേഷവും അണിയാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉച്ചക്ക് 1.30 ന് വിവേകാനന്ദ വിദ്യാലയത്തില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *