ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന് കൂക്കള്‍ രാഘവന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന് തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന് എ.കെ, എസ്.എം.സി ചെയര്മാന് ഷിബു ജോസ്, പി.ടി. എ വൈസ് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യു, എം.പി.ടി.എ പ്രസിഡണ്ട് ദേവകി രാമന്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജജ് ഷാജി ജോസഫ്, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് സന്ദീപ് ബി.എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് ഡി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്, മുന്‍ പ്രിന്‍സിപ്പാള്‍ സനല്‍ കുമാര്‍ ടി.വി, . മധു ചൂരിത്തോട്, സന്തോഷ് വര്‍ഗ്ഗീസ് , ഷീജ കെ എസ് , ജ്യോതിലക്ഷമി കെ തുടങ്ങിയവര്‍സംബന്ധിച്ചു.
Related Articles
ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി
രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക
പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാൻ നീക്കം: നാളെ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്
രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യാപക പ്രതിഷേം. റിപ്പോർട്ടിൽ പ്രതിഷേധിച്ച് നാളെ കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് നടത്തുമെന്ന് കാവേരികുളം സംരക്ഷണ സമിതി, ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]
ധനസഹായം നല്കി
ആലപ്പടമ്പ് : കുണ്ടുളിലെ കരുവാച്ചേരി കുഞ്ഞമ്പു നായരുടെ ഏഴാം ചരമവാര്‍ഷികത്തിന്റെയും ഭാര്യ കാഞ്ഞിരപ്പുഴ ലക്ഷ്മിയമ്മയുടെ ആറാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി മാത്തില്‍ ഐ.ആര്.പി.സി. സാന്ത്വന വയോജനകേന്ദ്രത്തിലേക്ക് മക്കള്‍ നല്കുന്ന ധനസഹായം ലോക്കല്‍ സെക്രട്ടറി ടി.വിജയന് ഏറ്റുവാങ്ങി.