മഡ്രിഡ് ന്മ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ചെൽസിയെ വീഴ്ത്തി റയൽ മഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. കരിം ബെൻസേമ (21-ാം മിനിറ്റ്), മാർക്കോ അസെൻസിയോ (74-ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.