ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
തെലങ്കാന ഉറപ്പിക്കാൻ കോൺഗ്രസിന്റെ അവസാന പ്ലാൻ
തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമോ? നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്ത്. എന്നാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവർ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേർന്നുള്ള പ്രചാരണം വലിയ രീതിയിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നിലവിൽ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ബിആർഎസ്സിനും കോൺഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോൺഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് […]
ഇന്നും അര്‍ജുനെ കണ്ടെത്താനായില്ല; ഷിരൂരില്‍ മഴ;ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
കര്‍ണാടയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. നേരത്തെ പത്ത് മണി വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. അതേ സമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടക്കം മുതലെ വെറും പരാജയമാണെന്നാണ് കേരളത്തില്‍ നിന്ന് പോയ രക്ഷാപ്രവര്ത്തകന് രഞ്ജിത്ത് ഇസ്രായേല്‍ പറഞ്ഞത്. ട്രക്ക് എവിടെയാണ് കൃത്യമായി ട്രാക്ക് ചെയ്തിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. മൂന്ന് മണിവരെ തെറ്റായ രീതിയിലായിരുന്നു […]
മുൻ മന്ത്രി ബിജെപി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശിൽ തിരിച്ചടി…
ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവ് റുസ്തം സിങ് രാജിവച്ചു. മധ്യപ്രദേശിലെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റുസ്തമിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് രാജി. ഇദ്ദേഹത്തിന്റെ അനുയായികളും ബിജെപി വിടുമെന്ന് സൂചനയുണ്ട്. അതേസമയം, റുസ്തം സിങ് ബിഎസ്പിയിൽ ചേരുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. രണ്ടു തവണ മധ്യപ്രദേശിൽ എംഎൽഎയും മന്ത്രിയുമായ വ്യക്തിയാണ് റുസ്തം സിങ്. നേരത്തെ ഐപിഎസ് ഓഫീസറായിരുന്നു. രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്. അടുത്ത കാലത്തായി ഇദ്ദേഹത്തെ ബിജെപി അവഗണിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. […]