ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
കോൺഗ്രസിനെതിരെ കുടുംബ രാഷ്ട്രീയം ആരോപിക്കുന്ന ബി ജെ പി അതേ പാതയിൽ: കർണാടക ബിജെപിയിൽ അഴിച്ചുപണി; യെദിയൂരപ്പയുടെ മകൻ സംസ്ഥാന അധ്യക്ഷൻ
കർണാടക ബി ജെ പിയിൽ അഴിച്ചുപണി. മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. നളീൻ കുമാർ കട്ടീലിന് പകരമായാണ് വിജയേന്ദ്രയെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംഘടനാ അഴിച്ചുപണി നടത്തിയത്. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മകനെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും യെദിയൂരപ്പയുടെ […]
Poll Of Exit Poll: സർവ്വേകളിൽ ലീഡ് കോൺഗ്രസിന്: ബിജെപിക്കും പ്രതീക്ഷകൾ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ തൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ പ്രവചനങ്ങൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സർവ്വേകളിൽ അഞ്ചെണ്ണമാണ് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത്. ചിലത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്പോൾ മറ്റ് ചിലത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. അതേസമയം ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവ്വേകൾ മാത്രമാണ്. എല്ലാ സർവ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകൾ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന് ഏറ്റവും […]
യുപിഎസ്സി ചെയര്‍പേഴ്സണ്‍ മനോജ് സോണി രാജിവച്ചു
യുപിഎസ്സി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ച് മനോജ് സോണി. കാലാവധി തീരാന്‍ ഇനിയും അഞ്ച് വര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി പ്രഖ്യാപനം നടത്തിയത്. 2029 വരെയാണ് മനോജ് സോണിക്ക് കാലാവധി ഉണ്ടായിരുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനോജ് സോണി രാജി പ്രഖ്യാപിച്ചത്. 2017ല്‍ യുപിഎസ്സിയില് അംഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സോണി 2023 മെയ് 16ന് ചെയര്‍പേഴ്സണായി ചുമതലയേറ്റെടുത്തു. ഏകദേശം ഒരു മാസം മുമ്പാണ് അദ്ദേഹം തന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതെന്നാണ് വിവരം. എന്നാല്‍ രാജി […]