സിഡ്‌നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയര്‍ത്തി പാകിസ്താനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതര്‍ലാ ന്റ്‌സിനെ നേരിടുന്നത്.
ഹൈവോള്‍ട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. അവരെ നിരാശരാക്കാതെ തകര്‍പ്പന്‍ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമില്‍ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടര്‍ക്കഥയാക്കുന്ന അയര്‍ലാന്‍റും വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് മോഹം തകര്‍ത്ത നെതര്‍ലാന്റ്‌സും ഒട്ടും നിസ്സാര ക്കാരല്ലെന്ന് രോഹിത് ശര്‍മ്മ ഗ്രൂപ്പ് 12 പോരാട്ടത്തിന് മുന്നേ മുന്നറിയിപ്പ് ടീമംഗങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. ബംഗ്ലാദേശിനോട് 9 റണ്‍സിന് മാത്രമാണ് നെതര്‍ലാന്റ്‌സ് തോറ്റത്. മധ്യനിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ കോളിന്‍ ആകര്‍മാന്‍ മികച്ച ബാറ്ററാണ്.
ബാറ്റിംഗില്‍ ഇന്ത്യയ്‌ക്ക് വിരാടും സൂര്യകുമാറും മധ്യനിരയില്‍ ഹാര്‍ദ്ദിക്കും തന്നെയാണ് തുറുപ്പുചീട്ടുകള്‍. ഇതിനിടെ പാകിസ്താനെതിരെ യാതൊരു ലക്ഷ്യബോധവുമില്ലാതെ ബാറ്റിംഗിനിറങ്ങി പതറിയ രോഹിതും രാഹുലും രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അത് വലിയ ക്ഷീണമാകും. നെതര്‍ലാന്റ്‌സിന് ഓള്‍റൗണ്ടര്‍ ബാസ് ഡീ ലീഡെ അത്യന്തം അപകടകാരിയാണ്. ഒപ്പം മാക്‌സ് ഒ ഡൗഡും ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്ക് ഭീഷണിയാണ്.
ബൗളിംഗില്‍ പാകിസ്താനെ വിറപ്പിച്ച അര്‍ഷ്ദീപ് സിംഗും നിര്‍ണ്ണായക വിക്കറ്റുകള്‍ മദ്ധ്യ ഓവറില്‍ വീഴ്‌ത്തുന്ന ഹാര്‍ദ്ദിക്കും നെതര്‍ലാന്റിനെ തകര്‍ത്തെറിയാന്‍ സാധിക്കുന്ന വരാണ്. എന്നിരുന്നാലും ഇന്ത്യയുടെ കരുത്ത് കൃത്യയുടെ പര്യായമായ ഭുവനേശ്വറും സ്വിഗും യോര്‍ക്കറും സമന്വയിപ്പിക്കുന്ന മുഹമ്മദ് ഷമിയും തന്നെ. നെതര്‍ലാന്റിന്റെ തുറുപ്പ് ചീട്ട് ഫ്രെജ് ക്ലാസനാണ്.
ഇതിന് മുമ്ബ് മൂന്ന് തവണ മാത്രമാണ് ഇന്ത്യ നെതര്‍ലാന്റിനെതിരെ കളിച്ചിട്ടുള്ളു. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ താരങ്ങളേക്കാള്‍ പരിചയ സമ്ബന്നരായതിനാല്‍ സിഡ്‌നിയില്‍ നെതര്‍ലാന്റ്‌സ് പേസ് ബൗളിംഗിനെ പരമാവധി പ്രയോജന പ്പെടുത്താനാണ് ശ്രമിക്കുക. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് പതറിയത് വിരാട് കോഹ്ലിയെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് മുന്നിലായിരുന്നു. ഇന്ത്യ എന്നും അപകടകാരിയായ ലോകോത്തര ടീമാണെന്നും ജയമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്നും സ്‌കോട്ട് പറഞ്ഞു.