ആലപ്പുഴ: ആലപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. വളഞ്ഞവഴി അയോധ്യ നഗറിലാണ് സംഭവം. ഗര്‍ഭിണി ഉള്‍പ്പടെയുള്ള വീട്ടുക്കാരെ വടിവാളുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റശ്രമം നടന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടംഗ അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
