ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
ട്രാഫിക് നിയമലംഘനങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ മൊബൈല്‍ ആപ്പ്; ഇന്ത്യയില്‍ ആദ്യം
ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേരളം. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ (എന്‍ഐസി) പിന്തുണയോടെ ഇന്ത്യന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആപ്പ് തയ്യാറാക്കിയത്. ഇത് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നാളെ പുറത്തിറക്കും. ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുക, പ്രശ്നത്തിന് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. […]
മധ്യപ്രദേശിൽ കോൺഗ്രസിന് 146 സീറ്റുകൾ വരെ ലഭിക്കും; ബിജെപിയെ ഞെട്ടിച്ച് സർവ്വേ ഫലം
ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് അഭിപ്രായ സർവ്വേ ഫലം. കോൺഗ്രസിന് കൂറ്റൻ വിജയം പ്രവചിക്കുന്ന സീ ന്യൂസ് ഫലമാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 146 സീറ്റുകൾ വരെയാണ് കോൺഗ്രസിന് സർവ്വെ പ്രവചിക്കുന്നത്. ബിജെപി 84 മുതൽ 98 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ പറയുന്നു. മറ്റ് പാർട്ടികൾക്ക് 5 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസിന് 46 ശതമാനം വോട്ടുകളും ബി ജെ പിക്ക് 43 ശതമാനം വോട്ടുകളും സർവ്വേ […]
കേരളത്തിനോട് അവഗണനയില്ല; എയിംസിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്ഥലം മതിയാവില്ല’;സുരേഷ് ഗോപി
കേന്ദ്ര ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി എംപി. കേരളത്തില്‍ യുവാക്കളില്ലേ. യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലേ. സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ലെന്നും. കോഴിക്കോട് നല്കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം നിര്‍മല സീതാരാമന് ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത് . എന്‍ഡിഎ സഖ്യത്തിന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഏറ്റവും ന്യായമായ […]