ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ലാവലിൻ കേസ് അഞ്ച് മാസത്തിന് ശേഷം ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്. 30 ൽ അധികം തവണയാണ് ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹർജികൾ പരിഗണിച്ചിരുന്നത്.
Related Articles
ഡൽഹി ഓർഡിൻസിൽ കോൺഗ്രസ് നിലപാടിൽ മാറ്റം; ആം ആദ്മിക്ക് പിന്തുണ?
ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ ദൽഹി ഓർഡിനൻസിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. നേരത്തെ ആം ആദ്മി സർക്കാരിനെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കോൺഗ്രസ് നിലപാടിൽ മാറ്റം വരുത്തുന്നു എന്നാണ് സൂചന. കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ഇന്നത്തെ പ്രതികരണം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഫെഡറൽ ഘടനയ്ക്കെതിരായ ഏത് ആക്രമണത്തെയും കോൺഗ്രസ് പാർട്ടി എപ്പോഴും എതിർത്തിട്ടുണ്ട്, അത് തുടരും. പാർലമെന്റിനകത്തും പുറത്തും’ എന്നാണ് ജയ്റാം രമേശ് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. […]
രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ ദേശീയ സെമിനാര്‍ നാളെ; പ്രൊഫ. ഡോ ജി. എം. നായര്‍ മുഖ്യാതിഥിയാകും
രാജപുരം : ഫ്രോണ്ടിയേഴ്സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐപിആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ്സ് ടെന്ത് കോളേജ് സെമിനാര്‍ ഹാളില്‍ നാളെ രാവിലെ 10 മണിമുതല്‍ നടക്കും. ശാസ്ത്രജ്ഞന്മാര്, സാങ്കേതിക വിദഗ്ധര്‍, ഫിസിഷ്യന്മാര്, അക്കാദമിഷ്യന്മാര്, സയന്‍സ് മാനേജര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന പ്രൊഫഷണല്‍ സംഘടനയായ കെഎഎസ് അക്കാദമിയുടെ ഓണററി ഫെലോകളില്‍ ചിലരാണ് ഡോക്ടര്‍ എം എസ് സ്വാമിനാഥന്, ഡോക്ടര്‍ […]
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: മണിപ്പൂർ ജനതയ്ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ഒരിക്കൽ പോലും മണിപ്പൂരിനെ കുറിച്ച് പരാമർശമുണ്ടായില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവർക്ക് ഉത്തരം കേൾക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് അവർ നടത്തുന്നതെന്നും […]