KERALA NEWS

നെഹ്റു ട്രോഫി വള്ളം കളി: ജലരാജാവ് കാരിച്ചാല്‍ ചുണ്ടന്‍ കപ്പില്‍ മുത്തമിട്ടു

എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജേതാക്കളായി കാരിച്ചാല്‍ ചുണ്ടന്‍ . വാശിയേറിയ മത്സരമാണ് നടന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ് മത്സരത്തോടെയാണ് മത്സരം തുടങ്ങിയത്. ഇത്തവണ വിജയകിരീടത്തില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തിയുടെ കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് പള്ളാത്തുരിത്തി ബോട്ട് ക്ലബ്. വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമായി ഫിനിഷ് ചെയ്തു. വൈകീട്ട് 3. 24 ഓടെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരം ആരംഭിച്ചത്. വൈകീട്ടാണ് ഫൈനല്‍ മത്സരം ആരംഭിച്ചത്. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്. ഹീറ്റ്‌സ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്ത നാല് ടീമികളാണ് ഫൈനലില്‍ മത്സരിച്ചത്. കാരിച്ചാല്‍, വിയപുരം, നിരണം, നടുഭാഗം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്. നിരണം ചുണ്ടനെ 0.5

Leave a Reply

Your email address will not be published. Required fields are marked *