രാജപുരം: അധ്യാപക ദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് അധ്യാപകരായ സജി എം എ , റിട്ടയേഡ് അധ്യാപിക കെ എം മോളി , സാലു ഐലാറ്റില്‍ എന്നിവരെ പൊന്നാടയും മൊമെന്റോയും നല്കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഒ സി ജോസഫ്, സെക്രട്ടറി ജയകുമാര്‍ എപി , കണ്ണന് നായര്‍, അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Related Articles
സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു
ഇരിയ : മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്. സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണ പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ […]
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍
ചുള്ളിക്കര : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍ 8 വരെ ദിവസങ്ങളില്‍ നടക്കും. 1ന് വൈകിട്ട് 4.30ന് കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സനു കളത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും. സെപ്തംബര്‍ 2ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സണ്ണിയും, തുടര്‍ ദിവസങ്ങളില്‍ ഫാ.ടിനോ ചാമക്കാലായില്‍, ഫാ.കുര്യന് ചാലില്‍, ഫാ.ഓനായി മണക്കുന്നേല്‍, ഫാ.ജോണ്സണ് വേങ്ങപറമ്പില്‍, ഫാ.ജോമോന് കൂട്ടുങ്കല്‍ എന്നിവരും കാര്‍മികത്വം വഹിക്കും. സമാപന ദിവസം വൈകിട്ട് 4.45ന് നടക്കുന്ന ആഘോഷമായ സമൂഹ ബലിക്ക് […]
പൂടംകല്ല് താലൂക്കാശുപത്രി: ഡോക്ടര്‍ന്മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി എം ഒയ്ക്ക് പരാതി
രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പൂടംകല്ല് താലൂക്കാശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരില്ലാത്തതിലും പകല്‍ സമയങ്ങളിലും ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതു പരിഹരിക്കാന്‍ കള്ളാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ എത്തി പ്രതിഷേധിക്കുകയും തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ എത്തി പരാതി നല്‍കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഡി എം ഒ യുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ രണ്ട് ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഭരണസമിതിക്ക് ഉറപ്പ് ലഭിച്ചു. വൈസ് പ്രസിഡന്റ് എം.എം […]




