LOCAL NEWS

മലയോരമേഖലയിൽ ശക്തമായ മഴ

കോട്ടയം: ശക്തമായ മഴയിൽ പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണു, വലിയ ഗർത്തം രൂപപ്പെട്ടു . കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. പോലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയിൽ കയർ വലിച്ചുകെട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് കുഴി രൂപപ്പെട്ടത്.

കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ നിന്നും ഉയർന്നു കഴിഞ്ഞു. പ്രദേശത്ത് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഭരണങ്ങാനം -വിളക്കുമാടം റോഡിൽ വെള്ളക്കെട്ടുണ്ട്. അഴുതയാർ കര കവിഞ്ഞതോടെ കോരുത്തോട് മൂഴിക്കൽ കോസ് വേ വെള്ളത്തിനടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *